പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് – 2 (ഹോമിയോ) (സെക്കന്റ് എൻ.സി.എ ഹിന്ദു നാടാർ- കാറ്റഗറി നമ്പർ 364/2020) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള അസൽ പ്രമാണ പരിശോധനയ്ക്ക് ശേഷം നിശ്ചിത യോഗ്യതയുണ്ടെന്ന് കണ്ടെത്തിയവരുടെ അഭിമുഖം ഒക്ടോബർ ആറിന് കേരള പബ്ലിക്ക് സർവീസ് കമ്മീഷന്റെ എറണാകുളം ജില്ലാ ഓഫീസിൽ നടക്കും. അർഹരായവർക്ക് എസ്.എം.എസ് / പ്രൊഫൈൽ മെസേജ് വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ നിശ്ചിത സമയത്ത് ആവശ്യമായ രേഖകൾ സഹിതം എത്തേണ്ടതാണ്. കോവിഡ് സാഹചര്യത്തിൽ അഭിമുഖത്തിന് എത്തുന്നവർ നിർബന്ധമായും മാസ്കും ഫേസ് ഷീൽഡും ധരിക്കണമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.
