പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ അറ്റൻഡർ ഗ്രേഡ് – 2 (പട്ടികവർഗക്കാർക്കായുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പർ 076/2020) തസ്തികയുടെ തിരഞ്ഞെടുപ്പിലേക്കുള്ള അഭിമുഖം ഒക്ടോബർ ആറിന് കേരള പബ്ലിക്ക് സർവീസ് കമ്മീഷന്റെ എറണാകുളം ജില്ലാ ഓഫീസിൽ നടക്കും. അർഹരായവർക്ക് എസ്.എം.എസ് / പ്രൊഫൈൽ മെസേജ് വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ നിശ്ചിത സമയത്ത് ആവശ്യമായ രേഖകൾ സഹിതം എത്തണം. കോവിഡ് സാഹചര്യത്തിൽ അഭിമുഖത്തിന് എത്തുന്നവർ നിർബന്ധമായും മാസ്‌കും ഫേസ് ഷീൽഡും ധരിക്കണമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.