സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ രണ്ടാംഘട്ട ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരമുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നാളെ (ഒക്ടോബര്‍ 6) ആരംഭിക്കും. തദ്ദേശ സ്വയംഭരണ തലത്തില്‍ വീടുകള്‍ നേരിട്ട് സന്ദര്‍ശിച്ച് നാല് മാസത്തിനു മുകളില്‍ പ്രായമുള്ള കന്നുകാലികള്‍ക്ക് സൗജന്യമായി വാക്‌സിനേഷന്‍ നടത്തും. നവംബര്‍ മൂന്നുവരെ 21 ദിവസത്തിനുള്ളില്‍ 100% പ്രതിരോധം സജ്ജമാക്കുകയാണ് ലക്ഷ്യം. കുത്തിവെപ്പിന് വിധേയമാകുന്ന എല്ലാ മൃഗങ്ങള്‍ക്കും 12 അക്ക തിരിച്ചറിയല്‍ ടാഗുകള്‍ നല്‍കും. മൃഗങ്ങളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കി ക്ഷീരകര്‍ഷകര്‍ കുളമ്പുരോഗ പ്രതിരോധത്തില്‍ പങ്കാളികളാകണമെന്ന് ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ല കോര്‍ഡിനേറ്റര്‍ അറിയിച്ചു.