2000 ജനുവരി ഒന്ന് മുതൽ 2021 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്ത സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് ഒക്ടോബർ ഒന്ന് മുതൽ നവംബർ 30 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ പ്രത്യേക പുതുക്കൽ ഓൺലൈൻ പോർട്ടൽ www.employment.kerala.gov.in മുഖേന ഹോം പേജിൽ നൽകിയ സ്പെഷ്യൽ റിന്യൂവൽ ഓപ്ഷൻ വഴി നടത്താം. കൂടാതെ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അപേക്ഷ നൽകിയും പ്രത്യേക പുതുക്കൽ നടത്താം. എംപ്ലോയ്മെന്റ് ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട മാസം 10/99 മുതൽ 06/2021 വരെ രേഖപ്പെടുത്തിയവർക്ക് ഈ ആനുകൂല്യം ലഭിക്കും.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അല്ലാതെയോ വിവിധ സ്ഥാപനങ്ങളിൽ ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങുകയും എന്നാൽ സമയപരിധി കഴിഞ്ഞ് ചേർത്ത കാരണത്താൽ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കും മെഡിക്കൽ ഗ്രൗണ്ടിലും ഉപരിപഠനാർഥവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലി പൂർത്തിയാക്കാനാവാതെ ജോലിയിൽ നിന്നും വിടുതൽ ചെയ്ത് രാജി വെച്ചവർക്കും പുതുക്കാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്് മുഖേന ജോലിക്ക് നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാൽ ജോലിയിൽ പ്രവേശിക്കാതെ നിയമനാധികാരിയിൽ നിന്നും നോൺ ജോയിനിംഗ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാൽ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയല്ലാതെ സ്വകാര്യ മേഖലയിൽ നിയമനം ലഭിച്ച 2009 ഫെബ്രുവരി 17 ന് വിടുതൽ ചെയ്ത സർട്ടിഫിക്കറ്റുകൾ ലേബർ ഓഫീസർ/ ഫാക്ടറി ഇൻസ്പെക്ടർ / ട്രെയിനിംഗ് ഇൻസ്പെക്ടർ / ജില്ലാ മെഡിക്കൽ ഓഫീസർ തുടങ്ങിയവർ സാക്ഷ്യപ്പെടുത്തി നൽകിയിട്ടും യഥാസമയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാക്കാൻ കഴിയാത്തവർക്കും അത്തരം സർട്ടിഫിക്കറ്റുകൾ നിശ്ചിത സമയപരിധി (90 ദിവസം) കഴിഞ്ഞ് രജിസ്ട്രേഷൻ രേഖയിൽ ചേർത്ത് സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കും ഈ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.