കട്ടപ്പന നഗരസഭയില്‍ രണ്ടാം ഘട്ട കോവിഡ് വ്യാപന സമയത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്ന ഡി.സി.സി സെന്ററില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍, നേഴ്‌സ്മാര്‍, ഷീല്‍ഡ് ടാക്‌സി ഡ്രൈവര്‍മാര്‍, ക്ലിനിംഗ് തൊഴിലാളികള്‍ എന്നിവരെ നഗരസഭ ആദരിച്ചു. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്ത് സര്‍ക്കാരില്‍ നിന്നുളള നിര്‍ദ്ദേശ പ്രകാരം കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ ആരംഭിച്ച ഡി.സി.സി സെന്ററില്‍ നഗരസഭയില്‍ കോവിഡ് പോസിറ്റീവ് ആകുന്ന രോഗികളെ ചികിത്സിക്കുന്നതിനും, ഇവിടെ ചികിത്സയില്‍ കഴിയുന്ന മുഴുവന്‍ രോഗികള്‍ക്കും, കട്ടപ്പന സെന്റ് ജോണ്‍സ്‌ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന സി.എഫ്.എല്‍.റ്റി.സി-ലെയും രോഗികള്‍ക്ക് ഭക്ഷണം, അവശ്യ മരുന്നുകള്‍ എന്നിവ നഗരസയുടെ തനത് ഫണ്ടില്‍ നിന്നും വിതരണം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നഗരസഭയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഡി.സി.സി-യുടെ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ ഡി.സി.സി യുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയ നോഡല്‍ ഓഫീസര്‍ നഗരസഭ സീനിയര്‍ ക്ലാര്‍ക്ക് അമലേഷ് വി.എം-നും പ്രത്യേകം അഭനന്ദിച്ചു. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ കുര്യാക്കോസ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മായ ബിജു, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാര്‍, സി.എഫ്.എല്‍.റ്റി.സി ചാര്‍ജ്ജുഉളള ഡോക്ടര്‍ നിധിന്‍ എന്നിവര്‍ പങ്കെടുത്തു
