സംസ്ഥാന കൃഷി വകുപ്പിന്റെ കാര്‍ഷിക വിപണി ശക്തിപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ ഒരു ജില്ലാ സംഭരണ കേന്ദ്രം ( ഡിസ്ട്രിക്റ്റ് പ്രൊക്യൂര്‍മെന്റ് സെന്റര്‍(DPC) സ്ഥാപിക്കുന്നതിനായി 50 ലക്ഷം രൂപ അനുവദിക്കുന്നതാണ്. ഇതില്‍ 46 ലക്ഷം രൂപ കെട്ടിടമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായും, 4 ലക്ഷം രൂപ റിവോള്‍വിംഗ് ഫണ്ടുമായാണ് വകയിരുത്തിയിരിക്കുന്നത്. പഴം, പച്ചക്കറി മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ സംഭരണം, സംസ്‌കരണം, വിതരണം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനും കാര്‍ഷിക വിളകള്‍ക്ക് ന്യായവില ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഡിസ്ട്രിക്റ്റ് പ്രൊക്യൂര്‍മെന്റ് സെന്റര്‍ സ്ഥാപിക്കുന്നത്.

ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ., സ്റ്റാര്‍ട്ട് അപ്, കുടുംബശ്രീ, എസ്.എച്ച്.ജി., എഫ്.പി.ഒ. മറ്റ് ഗവണ്‍മെന്റ് ഏജന്‍സികള്‍ എന്നിവയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു ഗ്രൂപ്പിനായിരിക്കും ഇതിന്റെ നടത്തിപ്പിന്റെ ചുമതല നല്‍കുന്നത്. താല്പര്യമുള്ള കര്‍ഷക ഗ്രൂപ്പുകള്‍/ഗവ. ഏജന്‍സികള്‍ ഒക്ടോബര്‍ 12 നകം പ്രോജക്റ്റ് ഡയറക്ടര്‍, ആത്മ, ഇടുക്കി അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ഇടുക്കി, തൊടുപുഴ പി.ഒ എന്നീ ഓഫീസുകളില്‍ അപേക്ഷ നല്കേണ്ടതാണ്.