ഇടുക്കി ജില്ലയിലെ പ്രാദേശിക സര്‍ക്കാരുകളുടെ വാര്‍ഷിക പദ്ധതി നിര്‍വ്വഹണ പുരോഗതി അവലോകനം ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ നാളെ (ഒക്ടോ.6) ആരംഭിക്കും. കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കാത്തപ്രവൃത്തികള്‍ സ്പില്‍ ഓവര്‍ ആയി ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച വാര്‍ഷിക പദ്ധതി സെപ്റ്റംബര്‍ ആദ്യം ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചിരുന്നു. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിലുളള അവലോകന തീയതികള്‍ ചുവടെ ചേര്‍ക്കുന്നു.
ഒക്ടോബര്‍ 6 – ദേവികുളം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള ഗ്രാമപഞ്ചായത്തുകള്‍
ഒക്ടോബര്‍ 7 – കട്ടപ്പന, തൊടുപുഴ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക്കീഴിലുളള ഗ്രാമപഞ്ചായത്തുകള്‍
ഒക്ടോബര്‍ 8 – അടിമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള ഗ്രാമപഞ്ചായത്തുകള്‍
ഒക്ടോബര്‍ 12 – നെടുങ്കണ്ടം, അഴുതബ്ലോക്ക് പഞ്ചായത്തുകള്‍ക്ക്കീഴിലുളള ഗ്രാമപഞ്ചായത്തുകള്‍
ഒക്ടോബര്‍ 13 – ഇടുക്കി, ഇളംദേശംബ്ലോക്ക് പഞ്ചായത്തുകള്‍ക്ക്കീഴിലുളള ഗ്രാമ പഞ്ചായത്തുകള്‍
ഒക്ടോബര്‍ 20 – ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും.