ജില്ലാ ആസ്ഥാനത്ത് പുതിയ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. വിവിധ സ്ഥലങ്ങൾ സ്കൂളിനായി നിർദേശിക്കപ്പെട്ടിട്ടുണ്ട്.

കാക്കനാട്, തൃക്കാക്കര , വാഴക്കുളം, കുന്നത്തുനാട് വില്ലേജുകളിൽ കണ്ടെത്തിയ സ്ഥലങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കേന്ദ്രീയ വിദ്യാലയം ഉദ്യോഗസ്ഥരും വില്ലേജ് ഓഫീസർമാരും സംയുക്തമായാണ് സ്ഥല പരിശോധന നടത്തുക.

തൃക്കാക്കര നഗരസഭ, ഇൻഫോ പാർക്ക് എന്നിവയുടെ അധികൃതരുമായും ചർച്ച നടത്തും

യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ സന്ധ്യാ ദേവി, കണയന്നൂർ തഹസീൽദാർ രഞ്‌ജിത്ത് ജോർജ്, കുന്നത്തുനാട് തഹസീൽദാർ വിനോദ് രാജ്, കേന്ദ്രീയ വിദ്യാലയ എറണാകുളം റീജിയണൽ ഓഫീസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. സെന്തിൽ കുമാർ, എറണാകുളം കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പാൾ ആർ സുരേന്ദ്രൻ , ബിപിസിഎൽ മാനേജർ രാംദാസ്, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.