ജില്ലയില്‍ നടപ്പാക്കുന്ന ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗ്രാമുമായി ബന്ധപ്പെട്ട അവലോകന യോഗം നീതി ആയോഗ് കണ്‍സള്‍ട്ടന്റ് ഇന്ദ്രാണി ദാസ് ഗുപ്തയുടെ സാന്നിധ്യത്തില്‍ കളക്ട്രേറ്റില്‍ ചേര്‍ന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍,അങ്കണവാടികള്‍ തുടങ്ങിയവ സന്ദര്‍ശിച്ച ശേഷമാണ് നീതി ആയോഗ് പ്രതിനിധി ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുമായി ജില്ലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത് .ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ജലസേചനം, ട്രൈബല്‍, തൊഴില്‍ നൈപുണ്യം തുടങ്ങി ആസ്പിരേഷണല്‍ ഡിസ്ട്രിക് പദ്ധതിയില്‍ ഉള്‍പ്പെട്ട മേഖലകളില്‍ നടത്തിയ ഇടപെടലുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. കൂടാതെ പദ്ധതിയില്‍ ജില്ലയുടെ റാങ്ക് ഉയര്‍ത്തുന്നതിനുളള നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളില്‍ നേരിടുന്ന പ്രായോഗിക പ്രശ്‌നങ്ങളും അവതരിപ്പിച്ചു. ഇക്കാര്യങ്ങള്‍ നീതി ആയോഗ് സി.ഇ.ഒ യുടെ ശ്രദ്ധയില്‍ കൊണ്ടുവരാമെന്ന് ഇന്ദ്രാണി ദാസ് ഗുപ്ത പറഞ്ഞു. യോഗത്തില്‍ എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എസ് ബിജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക തുടങ്ങിയവരും പങ്കെടുത്തു.