തിരുവനന്തപുരം: കാർഷിക മേഖലയിലെ ഇൻപുട്ട് ഡീലർമാർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ അഗ്രികൾച്ചർ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് ഡീലേഴ്‌സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകൾ കൃഷി ഓഫീസറുടെ ശുപാർശ സഹിതം ഒക്ടോബർ 11 ന് മുമ്പായി തിരുവനന്തപുരം ആത്മ പ്രോജക്ട് ഡയറക്ടറേറ്റിൽ ലഭിക്കണമെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2733334.