പാലക്കാട്: ആസാദി കാ അമൃത് മഹോത്സവ് ഇ-വേസ്റ്റ് ക്യാമ്പയിന്റെ ഭാഗമായി ഹരിതകേരളം, ശുചിത്വ മിഷന്, ക്ലീന് കേരള കമ്പനി എന്നിവയുടെ ആഭിമുഖ്യത്തില് പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില് നിന്നും 2.5 ടണ് ഇ-വേസ്റ്റ് ക്ലീന് കേരള കമ്പനിക്ക് കൈമാറി. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില് നടന്ന ഇ-വേസ്റ്റ് ഡ്രൈവ് ജില്ലാ പോലീസ് മേധാവി ആര്.വിശ്വനാഥ് ഫ്‌ളാഗ് ഓഫ് ചെയ്തു.
ഹരിതകേരളം മിഷന് ജില്ലാ കോര്ഡിനേറ്റര് വൈ. കല്ല്യാണകൃഷ്ണന് അധ്യക്ഷനായി. തുടര്ന്ന്, ഹരിതകേരളം മിഷന് തയ്യാറാക്കിയ ഹരിത നിയമങ്ങള് ഹാന്ഡ് ബുക്ക് പോലീസ് മേധാവിക്ക് ഹരിതകേരളം മിഷന് ജില്ലാ കോര്ഡിനേറ്റര് കൈമാറി. മാലിന്യ സംസ്‌കരണ നിയമലംഘനങ്ങള്ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് സഹായകരമായ കൈപ്പുസ്തകത്തിന്റെ 500 കോപ്പി ഹരിതകേരളം മിഷന് ജില്ലാ കോര്ഡിനേറ്റര് ജില്ലാ പോലീസ് ഓഫീസിന് കൈമാറി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ഇ-വേസ്റ്റ് ശേഖരണ ക്യാമ്പയിനിലൂടെ ആറ് ടണ് ഇ-വേസ്റ്റാണ് ക്ലീന് കേരള കമ്പനിക്ക് ജില്ലയില് നിന്നും കൈമാറിയതെന്ന് ഹരിതകേരളം മിഷന് ജില്ലാ കോര്ഡിനേറ്റര് വൈ. കല്ല്യാണകൃഷ്ണന് അറിയിച്ചു. ക്ലീന് കേരള കമ്പനി സീനിയര് അസി. മാനേജര് എല്.കെ. ശ്രീജിത്ത്, അസി. മാനേജര് നാഗേഷ്, ശുചിത്വ മിഷന് പ്രോഗ്രാം ഓഫീസര് എ. ഷെറീഫ്, ടെക്‌നിക്കല് ഓഫീസര് ഹാറുണ് അലി, ജില്ലാ പോലീസ് ഓഫീസ് പി.ആര്.ഒ ജയന്, സ്റ്റോര് അക്കൗണ്ടന്റ് പ്രകാശന്, മറ്റ് ഉദ്യോഗസ്ഥര് പങ്കെടുത്തു.