പാലക്കാട്: അട്ടപ്പാടി ആസ്ഥാനമാക്കി രൂപീകരിച്ച ട്രൈബൽ താലൂക്ക് ഓഫീസിൽ മൂന്ന് റവന്യൂ ഇൻസ്പെക്ടർ തസ്തിക കൂടി അനുവദിച്ചു. അട്ടപ്പാടി സ്പെഷ്യൽ തഹസിൽദാർ (എൽ.എ & എൽ.റ്റി) ഓഫീസിൽ നിലവിലുള്ള ഫയലുകളിൽ നടപടി സ്വീകരിക്കാൻ അട്ടപ്പാടി സ്പെഷ്യൽ തഹസിൽദാർക്ക് നിലവിൽ അധികാരമില്ലാത്ത സാഹചര്യത്തിൽ ലാൻഡ് ട്രൈബ്യൂണലിന്റെ ചുമതല അട്ടപ്പാടി താലൂക്ക് ഭൂരേഖാ തഹസിൽദാർക്ക് നൽകാനും നിർത്തലാക്കിയ സ്പെഷ്യൽ തഹസിൽദാർ ഓഫീസിലെ മൂന്ന് റവന്യൂ ഇൻസ്പെക്ടർ തസ്തിക അട്ടപ്പാടി ട്രൈബൽ താലൂക്കിലേക്ക് അനുവദിക്കാനും ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
