കെല്‍ട്രോണില്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്സ്

കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ മികച്ച തൊഴില്‍ സാധ്യതകളുള്ള ഫയര്‍ ആന്റ് സേഫ്റ്റി പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഒരു വര്‍ഷം കാലാവധിയുള്ള കോഴ്സിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ള വിദ്യാര്‍ത്ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക്: 9526871584.

താല്‍പര്യ പത്രം ക്ഷണിച്ചു

കാപ്പാട് ബീച്ചില്‍ ജല വിനോദ പരിപാടികള്‍ (വാട്ടര്‍ സ്പോര്‍ട്സ്) നടത്തുന്നതിന് ജല വിനോദവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യ പത്രം ക്ഷണിച്ചു. വിവരങ്ങള്‍ക്ക് മാനാഞ്ചിറയിലെ ഡി.ടി.പി.സി ഓഫീസുമായി ബന്ധപ്പെടണം. താല്‍പര്യ പത്രം ലഭിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ 19 ന് വൈകീട്ട് മൂന്ന് മണി. ഫോണ്‍: 0495 2720012.

വാഹനം വാടകക്ക് ആവശ്യമുണ്ട്

കോഴിക്കോട് ജില്ലാ ട്രഷറിയുടെ ഉപയോഗത്തിനായി ഒരു പുതിയ ‘മഹീന്ദ്ര ബൊലേറോ പവര്‍ പ്ലസ് MAHINDRA . BOLERO POWER PLUS ZLX 2WD 7 STR PSBS6’ വാഹനം വാടകക്ക് ആവശ്യമുണ്ട്. വിശദ വിവരം ജില്ലാ ട്രഷറിയില്‍ നിന്നും ലഭിക്കും. അന്വേഷണങ്ങള്‍ക്കായി 9496000210, 8075344230 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക. അപേക്ഷ ഒക്ടോബര്‍ 21ന് വൈകീട്ട് അഞ്ചിനകം ജില്ലാ ട്രഷറി ഓഫീസര്‍, ജില്ലാ ട്രഷറി, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കുന്നതിനുളള അവസരം

2020 ജനുവരി ഒന്നുമുതല്‍ 2021 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ വിവിധ കാരണങ്ങളാല്‍ യഥാസമയം പുതുക്കാന്‍ കഴിയാത്ത കോഴിക്കോട് ഭിന്നശേഷിക്കാര്‍ക്കുളള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് (10/99 മുതല്‍ 06/2021 എന്ന് കാര്‍ഡില്‍ പുതുക്കേണ്ട മാസം രേഖപ്പെടുത്തിയവര്‍ക്ക്) സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാം.

ഒക്ടോബര്‍ ഒന്ന് മുതല്‍ 2021 നവംബര്‍ 30 വരെ രജിസ്ട്രേഷന്‍ കാര്‍ഡ് സഹിതം കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി ബ്ലോക്കിലെ ഭിന്നശേഷിക്കാര്‍ക്കുളള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായോ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ പുതുക്കാവുന്നതാണ്.

മേല്‍ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അല്ലാതെ നേരിട്ടോ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും 2021 നവംബര്‍ 30 വരെ ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് സബ് റീജ്യണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 0495 – 2373179.

ഡിഗ്രി സീറ്റൊഴിവ്

കോഴിക്കോട് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ രണ്ടാം വര്‍ഷം ഡിഗ്രി ക്ലാസ്സില്‍ വിവിധ വിഭാഗങ്ങളില്‍ ഒഴിവുകളുണ്ട്.
കോഴ്സ്, കാറ്റഗറി, ഒഴിവ് എന്നീ ക്രമത്തില്‍: ബി.എസ്സി ഫിസിക്സ്: എസ്സി – 1, എസ്ടി – 1, എല്‍.സി – 1. ബി.എസ്സി കെമിസ്ട്രി: ഓപ്പണ്‍ – 1, എസ്സി – 1, എസ്ടി – 1. ബി.എസ്സി ബോട്ടണി: ഇഡബ്ല്യൂ.എസ് – 1. ബി.എസ്സി മാത്തമാറ്റിക്സ്: ഒ.ബി.എക്സ് -1, എസ്സി – 1, എസ്ടി – 1. ബി.എസ്.സി സുവോളജി: ഓപ്പണ്‍ – 3. ബി.എ അറബിക്: ഇടിബി -1. ബി.എ ഹിന്ദി: ഇടിബി – 1. ബി.എ മലയാളം: ഓപ്പണ്‍ – 2.

താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ ഏഴിന് വൈകീട്ട് മൂന്ന് മണിക്കകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് അറിയിച്ചു. അതതു വിഭാഗങ്ങളില്‍ അപേക്ഷകരില്ലാത്ത പക്ഷം മെറിറ്റടിസ്ഥാനത്തില്‍ മറ്റു വിഭാഗങ്ങളെ പരിഗണിക്കും.

വന്യജീവി വാരാഘോഷം: ഉദ്യോഗസ്ഥര്‍ പ്രതിജ്ഞ എടുത്തു

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പ്രതിജ്ഞ എടുത്തു. എ.ഡി.എമിന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം മുഹമ്മദ് റഫീഖ് സി പ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു. വനത്തേയും വന്യജീവികളേയും സംരക്ഷിക്കുക എന്ന വന്യജീവി വാരാഘോഷത്തിന്റെ
സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിജ്ഞയെടുത്തത്. കലക്ടറേറ്റ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു

എല്‍.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ തുടങ്ങുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്കായി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (പി.ജി.ഡി. സി.എ), പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കായി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍) ഡി.സി.എ.(എസ്), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ,് ജി.എസ്.ടി ടാലി, എസ്.എസ്.എല്‍.സിക്കാര്‍ക്കായി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, മൊബൈല്‍ ഫോണ്‍ സര്‍വീസിങ്, എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി/പട്ടികവര്‍ഗ്ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ദീര്‍ഘകാല കോഴ്സുകള്‍ സൗജന്യമാണ്. നേരിട്ടോ, http://lbscentre.kerala.gov.in/services/courses വെബ് സൈറ്റിലൂടെയോ അപേക്ഷിക്കാമെന്ന് അസി.ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2720250.

വിധവാ സെല്‍- ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

വിധവകളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി സമഗ്രമായ പദ്ധതികള്‍ നടപ്പാക്കുന്നതിനായുള്ള വിധവാ സെല്‍ ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിധവകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കാര്യക്ഷമമായി പരിഹരിക്കുന്നതിനായാണ് ജില്ലാതല വിധവാ സെല്‍ രൂപീകരിച്ചത്.

വിധവകളുടെ രജിസ്ട്രേഷന്‍, നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കല്‍, വിധവാ അഭയ കേന്ദ്രങ്ങളുടെ മേല്‍നോട്ടം, ആരോഗ്യ പരിരക്ഷ, നിയമ സഹായം, കൗണ്‍സലിംഗ്, സ്വയം തൊഴില്‍ പരിശീലനം, സംരക്ഷണം, വിധവകളുടെ കുട്ടികളുടെയും സ്വത്തിന്റെയും സംരക്ഷണം എന്നിവയാണ് ജില്ലാതല വിധവാ സെല്ലിന്റെ പ്രധാന ചുമതലകള്‍.

ജില്ലാതല വിധവാ ഹെല്‍പ് ഡസ്‌ക്കായി കോഴിക്കോട് സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ പ്രവര്‍ത്തിക്കും. സേവനങ്ങള്‍ക്കായി വെള്ളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്സിലെ വണ്‍ സ്റ്റോപ്പ് സെന്റര്‍ ഓഫീസില്‍ നേരിട്ടൊ ഫോണ്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്. വിധവാ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആയി 9188222253 എന്ന നമ്പര്‍ നിലവില്‍ വന്നിട്ടുണ്ടെന്ന് ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ ഡോ. ലിന്‍സി. എ.കെ അറിയിച്ചു.

സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാം

2020 ജനുവരി ഒന്നുമുതല്‍ 2021 ഓഗസ്റ്റ് 31 വരേയുള്ള കാലയളവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ വിവിധ കാരണങ്ങളാല്‍ പുതുക്കാന്‍ കഴിയാതിരുന്നവരും റദ്ദായി വീണ്ടും രജിസ്റ്റര്‍ ചെയ്തിട്ടുളളവരുമായ താമരശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് (ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1999 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയിട്ടുളളവര്‍ക്ക്) സീനിയോറിറ്റി നിലനിര്‍ത്തി നവംബര്‍ 30 വരെ രജിസ്ട്രേഷന്‍ പുതുക്കാം.

ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോം പേജില്‍ നല്‍കിയിട്ടുളള special renewal ഓപ്ഷന്‍ വഴിയും, ഓഫീസില്‍ നേരിട്ട് ഹാജരായും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രത്യേക പുതുക്കല്‍ നടത്താമെന്ന് താമരശ്ശേരി എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. വെബ്സൈറ്റ്: www.eemployment.kerala.gov.in.

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലയില്‍ കിഴക്കോത്ത് പഞ്ചായത്തിലെ രണ്ട് സ്ഥലങ്ങളില്‍ (വെള്ളാറംപാറ മല, ഐ.എച്ച്.ഡി.പി കോളനി) ആറ് ഇഞ്ച് വ്യാസമുള്ള കുഴല്‍ക്കിണറുകള്‍ നിര്‍മ്മിക്കുന്ന പ്രവൃത്തിക്ക് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 12ന് വൈകീട്ട് മൂന്ന് മണി വരെ. ഫോണ്‍: 0495-2370016.

ഖാദി വിപണന മേളക്ക് തുടക്കമായി

ഗാന്ധി ജയന്തി വാരാഘോഷത്താടനുബന്ധിച്ചു കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ആരംഭിച്ച പ്രത്യേക ഖാദി വിപണന മേളക്ക് ചെറൂട്ടി റോഡിലെ ഖാദി ഗ്രാമസൗഭാഗ്യയില്‍ തുടക്കമായി. കോര്‍പ്പറേഷന്‍ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. എസ്. ജയശ്രീ ഉദ്ഘാടനം ചെയ്തു. കെ ജിഷ, വിനോദ് കരുമാനി, കെ ഷിബി, പ്രൊജക്റ്റ് ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു. ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് ലഭിക്കുന്ന മേള 16ന് സമാപിക്കും.

സീറ്റൊഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള എലത്തൂര്‍ ഐ.ടി.ഐയില്‍ നോണ്‍മെട്രിക് ട്രേഡുകള്‍ ആയ വെല്‍ഡര്‍, കാര്‍പെന്റര്‍, ഡ്രൈവര്‍ കം മെക്കാനിക്ക് എന്നിവയില്‍ പട്ടികജാതി, വര്‍ഗ്ഗ, പൊതു വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. വിവരങ്ങള്‍ക്ക് 9947895238, 9495082528.

സീറ്റൊഴിവ്

പ്രളയാനന്തര കേരളത്തിന്റെ പുനര്‍സൃഷ്ടിക്കായി ലോക ബാങ്കിന്റെ ധനസഹായത്തോടെ സര്‍ക്കാര്‍ യുവകേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പഞ്ചകര്‍മ്മ ടെക്നീഷ്യന്‍, ഹോട്ടല്‍ മാനേജ്മെന്റ് എന്നീ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആറ് മാസമാണ് പരിശീലന കാലാവധി. പ്ലസ്ടുവാണ് യോഗ്യത. കോഴിക്കോട് ജില്ലയില്‍ സ്ഥിരതാമസക്കാരായ 18 നും 25 നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ യുവതീ- യുവാക്കള്‍ക്ക് ചേരാം. കുടുംബശ്രീ വഴി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ – മലപ്പുറം ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പരിശീലനം, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പരിശീലന ശേഷം ജെ.എസ്.എസ് വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കും. അപേക്ഷിക്കേണ്ട അവസാന തീയ്യതി ഒക്ടോബര്‍ 15. വിവരങ്ങള്‍ക്ക്-9446397624, 9020643160, 9746938700.

വനിതകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

ബി.പി.എല്‍ വനിതാ വികസനവുമായി ബന്ധപ്പെട്ട് 2021-22 വര്‍ഷത്തെ ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്കുള്ള വിവിധ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ടൈലറിങ് ആന്‍ഡ്് ഫാഷന്‍ ഡിസൈനിങ്, ആഭരണ നിര്‍മാണം, ഡി.ടി.പി ഗ്രാഫിക് ഡിസൈനിങ്, ഡാറ്റാ എന്‍ട്രി ആന്‍ഡ്് ഇന്റര്‍നെറ്റ്, ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്കിങ്, ലാപ്ടോപ്പ് സര്‍വീസിങ്, മൊബൈല്‍ സര്‍വീസിങ് എന്നീ തൊഴില്‍ പരിശീലനത്തിനുള്ള അപേക്ഷ ഒക്ടോബര്‍ 16 നകം ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ ലഭിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2370026, 8891370026

ഹെല്‍പ്പ് ഡെസ്‌ക് ഇന്ന് ആരംഭിക്കും

എഞ്ചിനീയറിംഗ്, മെഡിക്കല്‍ അനുബന്ധ കോഴ്സുകളുടെ പ്രവേശന നടപടികളുടെ (കീം 2021) ഓപ്ഷന്‍ ഹെല്‍പ് ഡെസ്‌കായ ജാലകം 2021 ഇന്ന് (ഒക്ടോബര്‍ 6) മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. വിവരങ്ങള്‍ www.cek.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് 9447778145, 8547005034, 9447402630, 0469 2677890 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ഓണ്‍ലൈന്‍ ഹെല്‍പ് ഡെസ്‌ക് നമ്പര്‍: 9447699719, 9447402630.

സസ്യനഴ്സറി: പ്രവര്‍ത്തനം പുനരാരംഭിച്ചു

കോഴിക്കോട് ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന സയന്‍സ് സെന്ററിനോടനുബന്ധിച്ചു മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നടത്തി വരുന്ന സസ്യനഴ്സറി കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായി ഡയറക്ടര്‍ അറിയിച്ചു. ഗുണമേന്മയുളള ചെടികള്‍ ഇവിടെ നിന്നും മിതമായ വിലയില്‍ ലഭ്യമാകും. ഫോണ്‍: 0495 2430939.

സീറ്റുകള്‍ ഒഴിവ്

അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ് കേരള) ജില്ലയില്‍ നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്സിന്റെ വരാന്ത്യ ബാച്ചില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. 186 മണിക്കൂറാണ് പരിശീലന ദൈര്‍ഘ്യം. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍എസ്‌ക്യൂഎഫ് ലെവല്‍ 6, എന്‍സിഇവിടി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.

15946 രൂപയാണ് ഫീസ്. പ്രായപരിധിയില്ല. സ്‌കില്‍ ട്രെയിനിങ് മേഖലകളില്‍ പരിശീലകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷിക്കാമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. രജിസ്ട്രേഷന് വേണ്ടി www.asapkerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497630550, 9495999638.