മലപ്പുറം: വള്ളിക്കുന്ന് വില്ലേജിലെ കടലുണ്ടി നഗരം ബീച്ചില്‍ കടലാക്രമണത്തില്‍ മരണപ്പെട്ട കലന്തന്റെ പുരക്കല്‍ മുസമ്മലിന്റെ കുടുംബത്തിന് സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്നുള്ള നാല് ലക്ഷം രൂപയുടെ ധനസഹായം കൈമാറി. തിരൂരങ്ങാടി താലൂക്ക് തഹസില്‍ദാര്‍ പി.എസ് ഉണ്ണികൃഷ്ണന്‍ കുട്ടിയുടെ വീട്ടിലെത്തിയാണ് പിതാവിന് ധനസഹായ തുക കൈമാറിയത്. താലൂക്ക് ഹെഡ് ക്വര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി പ്രശാന്ത്, താലൂക്ക് ഓഫീസ് ജീവനക്കാരായ കെ.എം സുഗതന്‍, സി.കെ അബ്ദുറസാഖ്, വള്ളിക്കുന്ന് വില്ലേജ് ഓഫീസ് ജീവനക്കാരായ സി.കെ.അനില്‍കുമാര്‍, വി.പി അബ്ദുറസാഖ് എന്നിവര്‍ പങ്കെടുത്തു.