കോഴിക്കോട്: വിമാനത്താവള ഉപദേശകസമിതിയിലേക്ക് വ്യാപാരം, വ്യവസായം (എയര്‍ലൈന്‍സ്/ഹോട്ടല്‍ ഫെഡറേഷന്‍), ട്രാവല്‍ ആന്‍ഡ് ടൂര്‍സ്/ടാക്‌സി അസോസിയേഷന്‍ മേഖലകളില്‍ നിന്നുള്ള അംഗങ്ങളെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉള്‍പ്പെടുത്തുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടക്ക് ഉപദേശക സമിതിയില്‍ അംഗങ്ങളല്ലാത്തവര്‍ വിശദമായ ബയോഡാറ്റയും അതത് മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കുന്ന രേഖകളും സഹിതമുള്ള അപേക്ഷ ഒക്‌ടോബര്‍ 12നകം ജില്ലാകലക്ടര്‍ക്ക് മുമ്പാകെ സമര്‍പ്പിക്കണം.
