കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ ഏഴ് കേസുകള്‍ക്ക് പിഴ ചുമത്തി.
ചടയമംഗലം,കരീപ്ര,ഇട്ടിവ,കടയ്ക്കല്‍,കൊട്ടാരക്കര,കുളക്കട,കുമ്മിള്‍,നിലമേല്‍, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ അഞ്ച് കേസുകളില്‍ പിഴ ഈടാക്കി. 104 കേസുകള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂരിലെ ശൂരനാട് തെക്ക്, ശാസ്താംകോട്ട മേഖലകളില്‍ ഒരു കേസിന് പിഴ ഈടാക്കി. 23 കേസുകള്‍ക്ക് താക്കീതും നല്‍കി.
കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, ക്ലാപ്പന, കെ. എസ്. പുരം, നീണ്ടകര, ഓച്ചിറ, പന്മന, തഴവ, തേവലക്കര, തൊടിയൂര്‍, തെക്കുംഭാഗം എന്നിവിടങ്ങളില്‍ 12 കേസുകളില്‍ താക്കീത് നല്‍കി.
കൊല്ലത്ത് പൂതക്കുളം മേഖലയില്‍ 12 കേസുകളില്‍ താക്കീത് നല്‍കി.
പത്തനാപുരം താലൂക്കിലെ കുന്നിക്കോട്, ആവണീശ്വരം, നെടുവന്നൂര്‍ എന്നിവിടങ്ങളില്‍ ഒന്‍പത് കേസുകള്‍ക്ക് താക്കീത് നല്‍കി.
പുനലൂര്‍, വാളക്കോട് പ്രദേശങ്ങളില്‍ നടന്ന പരിശോധനയില്‍ എട്ട് കേസുകളില്‍ താക്കീത് നല്‍കി.