പാലക്കാട്: ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബി.സി.സി.പി.എൻ പരിശീലനം ആരംഭിക്കുന്നതിന്റെ കൗൺസിലിംഗ് ഒക്ടോബർ ഏഴിന് രാവിലെ 10 ന് പാലിയേറ്റീവ് കെയർ ട്രെയിനിംഗ് സെന്ററിൽ നൽകും. ജനറൽ നഴ്സിംഗ് / ബി.എസ്.സി നഴ്സിംഗ് കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനാണ് അടിസ്ഥാന യോഗ്യത. പ്രായം 40 കവിയരുത്. താത്പ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നേരിട്ടെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 9496979086, 9446333992.