കൊല്ലം: ഇഞ്ചവിള സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോമില്‍ 2022 മാര്‍ച്ച് വരെ ആറ് മാസക്കാലയളവില്‍ ദിവസം രണ്ടു മണിക്കൂര്‍ വീതം ആഴ്ചയില്‍ മൂന്നു ദിവസം യോഗ പരിശീലനം നല്‍കുന്നതിന് പ്രതിമാസം 5000 രൂപ നിരക്കില്‍ നിര്‍ദിഷ്ട യോഗ്യതയുള്ള 18 നും 50നുമിടയില്‍ പ്രായമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
സര്‍ക്കാര്‍ അംഗീകൃത യോഗ ട്രെയിനര്‍ സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ അഭിലഷണീയം. അവസാന തീയതി 2021 ഒക്ടോബര്‍ 11. സ്ഥാപനത്തില്‍ നേരിട്ടോ തപാല്‍ വഴിയോ അപേക്ഷിക്കാം. സൂപ്രണ്ട്, സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോം ഫോര്‍ അഡോളസെന്റ് ഗേള്‍സ്, അഷ്ടമുടി മുക്ക്, ഇഞ്ചവിള പി. ഒ. കൊല്ലം -691601 വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഫോണ്‍- 0474 2705546