കൊല്ലം: ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ‘ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യ സമരവും’ എന്ന വിഷയത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് പങ്കെടുക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 10,000, 7,500, 5000 എന്നിങ്ങനെയാണ് സമ്മാനങ്ങള്‍. ഒക്ടോബര്‍ 10 ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ www.kkvib.org വെബ്സൈറ്റിലോ secretary@kkvib.org മെയിലിലോ ലഭിക്കും. ഫോണ്‍:9946698961.
