തോലന്നൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജ് ഉദ്ഘാടനത്തിന്റെ സ്വാഗത സംഘം രൂപവത്കരണ യോഗം പട്ടികജാതി-വര്‍ഗ-പിന്നാക്കക്ഷേമ-നിയമ- സാംസ്‌കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് രണ്ടാം വാരത്തോടെ കോളെജിന്റെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി അറിയിച്ചു. കോളെജ് യാഥാര്‍ഥ്യമാവുന്നതോടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള സാധ്യതയൊരുങ്ങുന്നതായി മന്ത്രി പറഞ്ഞു. കോളെജിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 501 അംഗം സംഘാടക സമിതി രൂപവത്കരിച്ചു. കോളെജില്‍ ആദ്യ വര്‍ഷത്തില്‍ ബി.കോം, ബി.എ ഇംഗ്ലീഷ്, ബി.എസ്.സി ജിയോഗ്രഫി കോഴ്സുകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് പ്രിന്‍സിപ്പല്‍, മൂന്ന് അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ സൂപ്രണ്ട്, ക്ലാര്‍ക്ക്, നൈറ്റ് വാച്ച്മാന്‍, കാഷ്വല്‍ സ്വീപ്പര്‍, കാഷ്വല്‍ സാനിറ്ററി വര്‍ക്കര്‍ എന്നീ 10 തസ്തികള്‍ സര്‍ക്കാര്‍ അനുവദിച്ചതായി മന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിലാണ് തരൂര്‍ മണ്ഡലത്തില്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജ് പ്രഖ്യാപിച്ചത്. മന്ത്രി എ.കെ ബാലന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒന്നര കോടി വിനിയോഗിച്ച് തോലന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിനോട് ചേര്‍ന്ന 10 ഏക്കര്‍ സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചത്. ബി.കോം ന് 40 ഉം ഇംഗ്ലീഷ്-ജിയോഗ്രഫി കോഴ്‌സുകള്‍ക്ക് 30 സീറ്റുമാണുള്ളത്. കോളെജിന്റെ നടത്തിപ്പിനായി വിക്ടോറിയ കോളെജ് ഹിന്ദി വകുപ്പ് മേധാവിയായ ഡോ.പി. ബാലാസുബ്രഹ്മ്യത്തെ സ്‌പെഷല്‍ ഓഫീസറായി നിയമിച്ചു. കോളെജില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന് കിഫ്ബിയില്‍ നിന്നു 10 കോടി ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. സ്വാഗത സംഘം രൂപവത്കരണ യോഗത്തില്‍ തരൂര്‍ മണ്ഡലത്തിലെ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് ജനപ്രതിനിധികള്‍, ഹൈസ്്കൂള്‍ പ്രധാനധ്യാപകര്‍, ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, പിടിഎ അംഗങ്ങള്‍, അധ്യാപക സംഘടന പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
തോലന്നൂര്‍ കോളെജിന്റെ ഉദ്ഘാടനം: 501 സമിതി അംഗങ്ങള്‍
തോലന്നൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജ് ഉദ്ഘാടന നടത്തിപ്പിന് 501 അംഗ സമിതി രൂപവത്കരിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി അധ്യക്ഷനായ യോഗത്തിലാണ് സംഘാടക സമിതി രൂപവത്കരിച്ചത്. 26 അംഗ എക്‌സിക്യൂട്ടിവ്- മൂന്ന് സബ് കമ്മിറ്റികളും രൂപവത്കരിച്ചു. മന്ത്രി എ.കെ ബാലന്‍, പി.കെ. ബിജു എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി എന്നിവര്‍ രക്ഷാധികാരികളും ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചാമുണ്ണി ചെയര്‍മാനായി സമതി പ്രവര്‍ത്തിക്കും. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ജനറല്‍ കണ്‍വീനറും കോളെജ് സ്്‌പെഷല്‍ ഓഫീസര്‍ ബാലസുബ്രഹ്മണ്യന്‍ സംഘാടക സമിതി കണ്‍വീനറും എസ് അബ്ദുള്‍ റഹ്മാന്‍, രവീന്ദ്രനാഥ്, എന്‍. അമീര്‍, സി.എസ്.ദാസ് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായി തിരഞ്ഞെടുത്തു. മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരാണ് 26 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്. കുത്തന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മായാ മുരളീധരന്‍ (സ്വീകരണ സബ് കമ്മിറ്റി കണ്‍വീനര്‍), പെരിങ്ങോട്ടുക്കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് (പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍), കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷേളി(സ്റ്റേജ് & ഡെക്കറേഷന്‍ കമ്മിറ്റി കണ്‍വീനര്‍) എന്നിവര്‍ സബ് കമ്മറ്റി ഭാരവാഹികളാണ്.