കൊച്ചി: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനിയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനായി സ്ഥാപിച്ച പുതിയ യന്ത്രസാമഗ്രികളുടെ പ്രവര്‍ത്തനോദ്ഘാടനം നാളെ (13-07-2018) വൈകിട്ട് 3.30ന് ഇരുമ്പനത്ത് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിക്കും. അനൂപ് ജേക്കബ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇന്നസെന്റ് എം.പി, എം.എല്‍.എമാരായ എം. സ്വരാജ്, വി.പി. സജീന്ദ്രന്‍, തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പഴ്‌സണ്‍ ചന്ദ്രികാദേവി, റിഹാബ് ചെയര്‍മാന്‍ എം.പി സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
