കൊച്ചി: വേള്‍ഡ് യൂത്ത് സ്‌കില്‍ ഡേയുടെ ഭാഗമായി അസാപിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 15ന് ഇടപ്പള്ളി ഗവ. ഹൈസ്‌കൂളില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ചിത്രരചന, കയ്യെഴുത്ത്, കഥാരചന എന്നിവയാണ് മത്സരങ്ങള്‍. 15 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ മത്സരത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ 15ന് രാവിലെ ഒന്‍പത് മണിക്ക് ഇടപ്പള്ളി ഗവ. ഹൈസ്‌ക്കൂളിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.