കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരളം) വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന സ്‌റ്റേറ്റ് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റ് ശാക്തീകരണം പദ്ധതി പ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള എറണാകുളം, തൃശൂര്‍, ഇടുക്കി, കോട്ടയം എന്നീ നാല് ജില്ലകളിലുളള ഉദ്യോഗാര്‍ഥികള്‍ക്കായി 2021 ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 15 വരെ 30 ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ മത്സര പരീക്ഷ പരിശീലന പരിപാടി നടത്തുന്നു. ഈ അടുത്ത് പി എസ് സി നടത്താന്‍ നിശ്ചയിച്ചിട്ടുളള ബിരുദതലത്തിലുളള ഒഴിവുകള്‍ക്കുവേണ്ടി നടത്തുന്ന പ്രവേശന പരീക്ഷയുടെ സിലബസിനെ അടിസ്ഥാനമാക്കിയാണ് ക്ലാസുകള്‍ നടത്തുന്നത്. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ബയോഡാറ്റ വാട്ട്‌സ്ആപ്പ് നമ്പര്‍ സഹിതം ഒക്‌ടോബര്‍ നാലിന് മുമ്പായി rpeeekm.emp.lbr@kerala.gov.in ഇമെയില്‍ ഐഡി യില്‍ രജിസ്റ്റര്‍ ചെയ്യണം. എറണാകുളം പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.