കൊച്ചി: കോവിഡ് ധനസഹായത്തിന് കഴിഞ്ഞ തവണ അപേക്ഷിക്കുകയും ധനസഹായം ലഭിക്കാതെ വരികയും ചെയ്ത കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി അംഗങ്ങള്‍ ഒക്‌ടോബര്‍ 20 തീയതിക്കുളളില്‍ ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കണം. ക്ഷേമനിധിയുടെ വെബ്‌സൈറ്റിലൂടെ www.kmtboard.in പരാതി സമര്‍പ്പിക്കാവുന്നതാണ്. ക്ഷേമനിധിയില്‍ നിന്നും ആദ്യഗഡു കോവിഡ് ധനസഹായമായ 2000 രൂപ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഇവര്‍ക്ക് മുമ്പ് ധനസഹായം ലഭിച്ച അതേ അക്കൗണ്ടിലേക്ക് തന്നെ 1000 രൂപ കൂടി വിതരണം ചെയ്യുന്നതാണ്. സംശയ നിവാരണങ്ങള്‍ക്ക് 04952966577 നമ്പരില്‍ ഓഫീസ് സമയങ്ങളില്‍ ബന്ധപ്പെടാം.
