പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം ആറാട്ട് പ്രമാണിച്ച് നവംബര്‍ 11ന് ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതല്‍ തിരുവനന്തപുരം നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രാദേശിക അവധി ആയിരിക്കും. സര്‍ക്കാര്‍ കലണ്ടറില്‍ ആറാട്ട് ഒക്ടോബര്‍ 11 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് തിരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്.