സെപ്റ്റംബർ 30നു സംസ്ഥാനത്തെ ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണ്ണമായും ഏജൻസി ബാങ്കിൽ തിരിച്ചടക്കേണ്ടതിനാലും ഒക്ടോബർ 1, 2 തീയതികൾ അവധിയായതിനാലും ഒക്ടോബർ മൂന്നിനു രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമാക്കി മാത്രമേ പെൻഷൻ,…

മിലാഡി ഷെറീഫ് (നബിദിനം) പ്രമാണിച്ചുള്ള സെപ്റ്റംബർ 27ലെ പൊതു അവധി സെപ്റ്റംബർ 28ലേക്കു മാറ്റി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക്…

ബക്രീദ് പ്രമാണിച്ച് മാവേലി സ്റ്റോറുകൾക്ക് ജൂൺ 28, 29 തീയതികളിൽ അവധിയായിരിക്കും. സപ്ലൈകോയുടെ ഇതര വിൽപന ശാലകൾക്ക് ജൂൺ 29ന് മാത്രം അവധിയായിരിക്കും.

സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ,  ഹൈപ്പർമാർക്കറ്റുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ ജൂൺ 28ന് (ബുധനാഴ്ച) തുറന്നു പ്രവർത്തിക്കും. പെട്രോൾ ബങ്കുകൾ ഒഴികെ സപ്ലൈകോയുടെ എല്ലാ വില്പനശാലകൾക്കും ജൂൺ 29 അവധി ആയിരിക്കുമെന്ന് മാർക്കറ്റിംഗ് മാനേജർ അറിയിച്ചു.

  പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച 2023-24 അക്കാദമിക് കലണ്ടർ പ്രകാരം ജൂൺ 3 ഉൾപ്പെടെയുള്ള ശനിയാഴ്ചകൾ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

സൗജന്യ  കോഴ്സ് നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരള) വകുപ്പിന്റെ കീഴിൽ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി/എസ്.ടി യുടെ ആഭിമുഖ്യത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികൾക്കായി പത്ത് മാസത്തെ സൗജന്യ…

അംബേദ്കർ ജയന്തി പ്രമാണിച്ച് കേന്ദ്ര സർക്കാരിനു കീഴിലുള്ള എല്ലാ ഓഫീസുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ഏപ്രിൽ 14ന് അവധി പ്രഖ്യാപിച്ചു.

ബീമാപ്പള്ളി ഉറൂസ് മഹോത്സവം പ്രമാണിച്ച് ജനുവരി മൂന്ന് ചൊവ്വാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ചിത്രമൂല വാര്‍ഡില്‍ നവംബര്‍ 9 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിങ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ.യു.പി സ്‌കൂളിന് നവംബര്‍ 8, 9 തീയതികളിലും ചിത്രമൂല വാര്‍ഡ് പരിധിക്കുള്ളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ…