ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ ചിത്രരചന, പ്രസംഗമത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. എല്‍.പി.,യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി നടന്ന ചിത്ര രചനാമത്സരത്തില്‍ എല്‍പി വിഭാഗത്തില്‍ എം.വി. അഭിനവ് (രാജപുരം ടാഗോര്‍ പബ്ലിക് സ്‌കൂള്‍) ഒന്നാം സ്ഥാനവും കാര്‍ത്തിക മാധവ് (സദ്ഗുരു പബ്ലിക് സ്‌കൂള്‍) രണ്ടാം സ്ഥാനവും എം.ദേവ്‌ന (ബേക്കല്‍ ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍) മൂന്നാം സ്ഥാനവും നേടി.

യു.പി.വിഭാഗത്തില്‍ കെ. ആനന്ദകൃഷ്ണന്‍ (ബെല്ല ഈസ്റ്റ് ജി.എച്ച്.എസ്.എസ്) ഒന്നാം സ്ഥാനവും ഫെലിറ്റ് എലിസ ജീമോന്‍ (രാജപുരം ഹോളി ഫാമിലി സ്‌കൂള്‍) രണ്ടാം സ്ഥാനവും പി.വേദ (പേരൂര്‍ സദ്ഗുരു പബ്ലിക് സ്ൂള്‍) മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആര്‍.എം. ശിവഗംഗ (കക്കാട്ട് ജി.എച്ച്.എസ്.എസ്) ഒന്നാം സ്ഥാനവും വിഷ്ണുലാല്‍ വിജയന്‍ (ഉദുമ ജി.എച്ച്.എസ്.എസ്) രണ്ടാംസ്ഥാനവും സാരംഗ് നീലേശ്വരം സെന്റ് പീറ്റേഴ്സ് സ്‌കൂള്‍) മൂന്നാം സ്ഥാനവും നേടി.

ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രസംഗ മത്സരത്തില്‍ ആര്യ നാരായണന്‍ (പെരിയ ജവഹര്‍ നവോദയ വിദ്യാലയ) ഒന്നാം സ്ഥാനവും അഭിനവ് (എടനീര്‍ എച്ച്.എച്ച്.എസ്.ഐ.ബി.എസ് എച്ച്.എസ്.എസ്) രണ്ടാം സ്ഥാനവും നേടി.

വിജയികള്‍ക്കുള്ള സമ്മാനദാനം ഒക്ടോബര്‍ 12ന് രാവിലെ 11ന് കാസര്‍കോട് കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പിആര്‍ ചേമ്പറില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിര്‍വ്വഹിക്കും. പരിപാടിയുടെ ഭാഗമായി ‘പത്രപ്രവര്‍ത്തകനായ ഗാന്ധിജി’ എന്ന വിഷയത്തില്‍ കെ.വി. രാഘവന്‍ പ്രഭാഷണം നടത്തും.