കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്ക്ക് ഔദ്യോഗിക സര്ട്ടിഫിക്കറ്റ് നല്കുന്നതിനായി ജില്ലാതലത്തില് അഞ്ചംഗ സമിതിയെ നിയോഗിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്പേഴ്‌സണ് കൂടിയായ ജില്ലാ കലക്ടര് മൃണ്മയി ജോഷി അറിയിച്ചു.
എ.ഡി.എം കെ. മണികണ്ഠന്, ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) ഡോ. കെ.പി. റീത്ത, ജില്ലാ സര്വൈലന്സ് മെഡിക്കല് ഓഫീസര് ഡോ. ടി.എന്. അനൂപ് കുമാര്, ജില്ലാ കോവിഡ് നോഡല് ഓഫീസര് ഡോ. സോന, കമ്മ്യൂണിറ്റി മെഡിസിന് എം.ഡി (പബ്ലിക് ഹെല്ത്ത് എക്‌സ്‌പേര്ട്ട്) ഡോ. സലിന്. കെ. ഏലിയാസ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്.