തൃശൂര്‍ :തൃശൂര്‍ കോര്‍പറേഷന്‍ പരിധിയിലെ 5 വില്ലേജുകളിലെ പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കുള്ള പട്ടയ വിതരണം ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്നു. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് എന്നിവര്‍ പട്ടയങ്ങള്‍ വിതരണം ചെയ്തു. ചിയ്യാരം, വില്‍വട്ടം, ഒല്ലൂര്‍, ഒല്ലൂക്കര, കണിമംഗലം എന്നീ വില്ലേജുകളില്‍ ഉള്‍പ്പെട്ട 5 കുടുംബങ്ങള്‍ക്കാണ് പട്ടയങ്ങള്‍ നല്‍കിയത്.