മലപ്പുറം: അന്താരാഷ്ട്ര ബാലിക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും വനിതാശിശു വികസന വകുപ്പും സംയുക്തമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഒക്‌ടോബര്‍ 11ന് രാവിലെ 11ന് ജില്ലാപഞ്ചായത്ത് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്യും. ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ മുഖ്യാതിഥിയാകും. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ഗീതാഞ്ജലി ‘ശൈശവ വിവാഹ നിരോധന നിയമം ഫലപ്രദമായി നടപ്പിലാക്കല്‍’ എന്ന വിഷയത്തില്‍ സംസാരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം അധ്യക്ഷനാകും. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.എ കരീം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. അബ്ദുറഹ്‌മാന്‍ കാരാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ കലാം മാസ്റ്റര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എ.എ ഷറഫുദ്ദീന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ റഷീദ് നാലകത്ത്, ഐ.സി.ഡി.എസ് സെല്‍ പോഗ്രാം ഓഫീസര്‍ ( ഇന്‍ ചാര്‍ജ് ) വി.എം റിംസി എന്നിവര്‍ പങ്കെടുക്കും.
