കൊല്ലം: മയ്യനാട് സി. കേശവന്‍ സ്മാരക സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനുള്ള വോക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 13 ന് രാവിലെ 11 മണിക്ക് മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ നടത്തും. സര്‍ക്കാര്‍ അംഗീകൃത ഫാര്‍മസി കോഴ്‌സ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍-0474 2555050.
