എറണാകുളം : പട്ടിക ജാതി വികസന വകുപ്പ് സംഘടിപ്പിക്കുന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ഓൺലൈൻ കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിക്കും. ഒക്ടോബർ 14 ന് രാവിലെ 11 മണിക്കാണ് ക്ലാസ്സ്‌ സംഘടിപ്പിക്കുന്നത്. ഇറാം സ്കിൽസ് അക്കാഡമി ഡെപ്യൂട്ടി ഡയറക്ടറും മോട്ടിവേഷണൽ സ്പീക്കറുമായ ഓസ്റ്റീൻ വാളൂർ ക്ലാസുകൾക്ക് നേതൃത്വം നൽകും. വിദ്യാർത്ഥികൾക്ക് സൂം മീറ്റ് വഴി ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കും.
സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിൽ മെഡിക്കൽ ക്യാമ്പുകൾ, ബോധവൽക്കരണ പരിപാടികൾ, ശുചീകരണ പ്രവർത്തനങ്ങൾ, കുട്ടികൾക്കുള്ള വിവിധ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും. ഒക്ടോബർ 2 മുതൽ 16 വരെയാണ് സാമൂഹിക ഐക്യദാർഢ്യ പക്ഷാചാരണം ആചരിക്കുന്നത്.