കൊല്ലം: ജില്ലയില്‍ ഇന്ന് 672 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1072 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 665 പേര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 118 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂർ- 18, പരവൂർ -15, കരുനാഗപ്പള്ളി-13, കൊട്ടാരക്കര- ഒമ്പത് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ ഇളമ്പള്ളൂർ- 24, ചാത്തന്നൂർ-20, ഇടമുളയ്ക്കൽ- 19, ഏരൂർ, പൂതക്കുളം എന്നിവിടങ്ങളിൽ 18 വീതവും ചിറക്കര -17, എഴുകോൺ-16, കല്ലുവാതുക്കൽ- 15, അഞ്ചൽ, തേവലക്കര, പത്തനാപുരം പ്രദേശങ്ങളിൽ 14 വീതവും മയ്യനാട്, ആദിച്ചനല്ലൂർ ഭാഗങ്ങളിൽ 13 വീതവും ചവറ, വിളക്കുടി എന്നിവിടങ്ങളിൽ 12 വീതവും പവിത്രേശ്വരം, കരീപ്ര പ്രദേശങ്ങളിൽ 11 വീതവും പന്മന, പിറവന്തൂർ ഭാഗങ്ങളിൽ 10 വീതവും തലവൂർ, ചിതറ, കരവാളൂർ, കടയ്ക്കൽ എന്നിവിടങ്ങളിൽ ഒമ്പത് വീതവും ഉമ്മന്നൂർ, നെടുമ്പന, പേരയം, തൃക്കോവിൽവട്ടം പ്രദേശങ്ങളിൽ എട്ട് വീതവും ശാസ്താംകോട്ട, പോരുവഴി, പൂയപ്പള്ളി, തഴവ, ഓച്ചിറ ഭാഗങ്ങളിൽ ഏഴ് വീതവും അലയമൺ, കുളത്തൂപ്പുഴ, ചടയമംഗലം, തൊടിയൂർ, ശൂരനാട് വടക്ക് എന്നിവിടങ്ങളിൽ ആറ് വീതവും കുമ്മിൾ, കുണ്ടറ, കിഴക്കേ കല്ലട, ഇളമാട്, ഇട്ടിവ പ്രദേശങ്ങളിൽ അഞ്ച് വീതവും കുന്നത്തൂർ, തെന്മല, മേലില, മൈലം, വെളിനല്ലൂർ ഭാഗങ്ങളിൽ നാല് വീതവും പട്ടാഴി, നെടുവത്തൂർ, നിലമേൽ, തെക്കുംഭാഗം, കൊറ്റങ്കര എന്നിവിടങ്ങളിൽ മൂന്ന് വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് ഇടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.