സംസ്ഥാന വനിത-ശിശു വികസന വകുപ്പിന്റെ കീഴിലെ സ്റ്റേറ്റ് നിര്‍ഭയ സെല്ലിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം, ത്യശൂര്‍ ജില്ലകളില്‍ 12 വയസിന് താഴെയുളള അതിജീവിതകളായ പെണ്‍കുട്ടികള്‍ക്കായുളള എസ്.ഒ.എസ്. മോഡല്‍ ഹോമുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ താല്പര്യമുളള കുട്ടികളുടെ മാനസികാരോഗ്യമേഖലയില്‍ പ്രവര്‍ത്തന പരിചയമുളള സന്നദ്ധ സംഘടനകളില്‍ നിന്നും താല്പര്യപത്രം ക്ഷണിച്ചു. 2015 ലെ ബാലനീതി നിയമവും, ചട്ടങ്ങളും അനുസരിച്ചുളള ഭൗതീക സാഹചര്യങ്ങളും പ്രവര്‍ത്തനവും നിര്‍ബന്ധമാണ്. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ആഡിറ്റ് റിപ്പോര്‍ട്ട്, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുള്ള പ്രോപ്പോസല്‍ ഒക്ടോബര്‍ 17 ന് മുമ്പ് സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍. നിര്‍ഭയ സെല്‍, ഹൗസ് നം. 40, ചെമ്പക നഗര്‍, ബേക്കറി ജംഗ്ഷന്‍, തിരുവനന്തപുരം – 1 എന്ന മേല്‍വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.wcd.kerala.gov.in, ഫോണ്‍: 0471-2331059.