കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ നാല് കേസുകള്‍ക്ക് പിഴ ചുമത്തി. ചടയമംഗലം, കരീപ്ര, ഇട്ടിവ, കടയ്ക്കല്‍, കൊട്ടാരക്കര, കുളക്കട, കുമ്മിള്‍, നെടുവത്തൂര്‍, നിലമേല്‍, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ നാല് കേസുകളില്‍ പിഴ ഈടാക്കി. 107 കേസുകള്‍ക്ക് താക്കീത് നല്‍കി. കുന്നത്തൂരിലെ വിവിധ പ്രദേശങ്ങളില്‍ 20 കേസുകള്‍ക്ക് താക്കീത് നല്‍കി. കരുനാഗപ്പള്ളി, തഴവ എന്നിവിടങ്ങളില്‍ 26 കേസുകള്‍ക്ക് താക്കീത് നല്‍കി.
കൊല്ലത്തെ ചാത്തന്നൂര്‍, പൂതക്കുളം എന്നിവിടങ്ങളില്‍ 25 കേസുകള്‍ക്ക് താക്കീത് നല്‍കി. പത്തനാപുരത്ത് അഞ്ച് കേസുകള്‍ക്ക് താക്കീത് നല്‍കി. പുനലൂര്‍ താലൂക്കിലെ അഞ്ചല്‍, കരവാളൂര്‍ എന്നിവിടങ്ങളില്‍ 10 കേസുകള്‍ക്ക് താക്കീത് നല്‍കി.