അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ പ്രവർത്തന പരിധിയിലെ വിവിധ പട്ടികവർഗ കോളനികളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന് താൽപര്യമുള്ള നെറ്റ്‌വർക്ക് സേവന ദാതാക്കളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.

ഒരു കോളനിക്ക് എഫ്.ടി.ടി.എച്ച് ഹൈസ്പീഡ് നെറ്റ്‌വർക്ക് സൗകര്യം ലഭ്യമാക്കുന്നതിന് കണക്ഷൻ ചാർജിനത്തിൽ വരുന്ന പ്രതിവർഷത്തെ തുക, വിവിധ പ്ലാനുകൾ പ്രകാരം പ്രതിവർഷ വരിസംഖ്യ, ഫൈബറിന്റെ ഗുണനിലവാരം, വാറന്റി, സ്പീഡ് വിവരങ്ങൾ, ഒരു കണക്ഷനിൽ എത്ര പേർക്ക് ഉപയോഗിക്കാനാവും തുടങ്ങിയ വിവരങ്ങൾ പ്രത്യേകം രേഖപ്പെടുത്തണം.

അംഗീകൃത സേവന ദാതാക്കളുടെ ഫ്രാഞ്ചെസി എടുത്തവർ പ്രസ്തുത വിവരം കൂടി തെളിവ് സഹിതം അറിയിക്കണം. താത്പര്യമുള്ളവർ ഒക്ടോബർ 12 ന് വൈകിട്ട് മൂന്നിനകം അട്ടപ്പാടി ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ, അഗളി/ പുതൂർ/ ഷോളയൂർ ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസുകളിൽ ക്വട്ടേഷൻ ലഭ്യമാക്കണം. ഫോൺ: 04924 254223, 9496070332. ഇ-മെയിൽ- poitdpatpy@gmail.com.