കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ നാല് കേസുകള്‍ക്ക് പിഴയീടാക്കി.

ചടയമംഗലം, കരീപ്ര, ഇട്ടിവ, കടയ്ക്കൽ, കൊട്ടാരക്കര, കുളക്കട, കുമ്മിൾ, നെടുവത്തൂർ, നിലമേൽ, വെളിനല്ലൂർ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ നാല് കേസുകളിൽ പിഴ ചുമത്തി. 71 കേസുകൾക്ക് താക്കീത് നൽകി.

കരുനാഗപ്പള്ളി, തഴവ, നീണ്ടകര, തെക്കുംഭാഗം, തേവലക്കര ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 34 കേസുകൾക്ക് താക്കീത് നൽകി.

കുന്നത്തൂരിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 22 കേസുകൾക്ക് താക്കീത് നൽകി.
സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പുനലൂർ, അഞ്ചൽ എന്നിവിടങ്ങളിൽ ഡെപ്യൂട്ടി തഹസിൽദാർ അഷ്‌റഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 11 കേസുകൾക്ക് താക്കീത് നൽകി.