സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായതിനുശേഷം സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ റഗുലർ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ നിർദ്ദിഷ്ട അപേക്ഷാഫോറത്തിൽ ഒക്ടോബർ 31നകം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർക്ക് അപേക്ഷ നൽകണം.
പ്രസ്തുത അപേക്ഷ, വിദ്യാർഥി ഇപ്പോൾ പഠിക്കുന്ന സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തണം. അപേക്ഷയോടൊപ്പം അംഗത്തിന്റെ അംഗത്വ കാർഡ്, അവസാന അടവ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് (ഐ.എഫ്. സി.സി കോഡ് സഹിതം) എന്നിവയുടെ കോപ്പികളും നൽകണം. കൂടുതൽ വിവരങ്ങൾ ഫയർ സ്റ്റേഷന് സമീപമുള്ള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് ജില്ലാ ഓഫീസിൽ ലഭിക്കും. ഫോൺ: 0491-2505358.