കൊട്ടിയം ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററില്‍ പന്നിവളര്‍ത്തല്‍ പരിശീലനത്തിന്റെ ഒന്നാം ഘട്ടത്തിന് തുടക്കം. 50 കര്‍ഷകര്‍ പങ്കെടുത്ത പരിപാടി പഞ്ചായത്തംഗം വിനീത ദീപു ഉദ്ഘാടനം ചെയ്തു. സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. എ. എല്‍. അജിത്, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഡി. ഷൈന്‍ കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
