കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം പത്തില്‍ കൂടുതലായ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ നാല് മുതല്‍ ഒക്ടോബര്‍ 10 വരെയുള്ള പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം കണക്കിലെടുത്താണ് ഉത്തരവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ചുവടെയുള്ള പട്ടികയില്‍ ഉള്‍പ്പെടാത്ത മറ്റ് പ്രദേശങ്ങളില്‍ ഒക്ടോബര്‍ നാലിന് പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പിന്‍വലിച്ചിട്ടുണ്ട്.

സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച വാര്‍ഡുകള്‍

പഞ്ചായത്ത്, വാര്‍ഡ് നമ്പര്‍, ഡബ്ല്യൂ.ഐ.പി.ആര്‍

കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത്- 10- 13.09
മുതലമട ഗ്രാമപഞ്ചായത്ത് -11 -18.64
നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത്- 12 -30.80