ജില്ലയില്‍ ഇന്ന് 433 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2376 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 429 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 93 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-പത്ത് ,പുനലൂർ-ആറ്, പരവൂർ-അഞ്ച്, കൊട്ടാരക്കര-നാല് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ ഏരൂർ, അഞ്ചൽ എന്നിവിടങ്ങളിൽ 14 വീതവും വെളിനല്ലൂർ -12, പൂതക്കുളം, നീണ്ടകര, ഇളമാട് പ്രദേശങ്ങളിൽ 11 വീതവും ചവറ -പത്ത്, മേലില, ചിതറ, ഇടമുളക്കൽ ഭാഗങ്ങളിൽ ഒൻപത് വീതവും മൈലം, പെരിനാട് എന്നിവിടങ്ങളിൽ എട്ടു വീതവും ആദിച്ചനല്ലൂർ, തൊടിയൂർ,തഴവ, കുന്നത്തൂർ, പടിഞ്ഞാറേകല്ലട, നിലമേൽ മേഖലകളിൽ ഏഴ് വീതവും ശൂരനാട് തെക്ക്, വിളക്കുടി, മൈനാഗപ്പള്ളി, അലയമൺ പ്രദേശങ്ങളിൽ ആറ് വീതവും കുമ്മിൾ, തൃക്കോവിൽവട്ടം, ചിറക്കര,മയ്യനാട്, തേവലക്കര, തെന്മല പ്രദേശങ്ങളിൽ അഞ്ച് വീതവും കല്ലുവാതുക്കൽ ശൂരനാട് വടക്ക്, ശാസ്താംകോട്ട, വെളിയം, വെട്ടിക്കവല, ചാത്തന്നൂർ, ഇളമ്പള്ളൂർ,പോരുവഴി പൂയപ്പള്ളി, ഓച്ചിറ, തലവൂർ, കുലശേഖരപുരം ഭാഗങ്ങളിൽ നാല് വീതവും പന്മന, പത്തനാപുരം,നെടുമ്പന, ചടയമംഗലം,കരീപ്ര, എഴുകോൺ പ്രദേശങ്ങളിൽ മൂന്ന് വീതവും ആണ് രോഗബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.