ജില്ലാ ആസ്ഥാനത്ത് അനുവദിച്ച പുതിയ കേന്ദ്രീയ വിദ്യാലയം വാഴക്കാല വില്ലേജിലെ തുതിയൂരിൽ സ്ഥാപിക്കുന്നത് സജീവ പരിഗണനയിലാണെന്ന് ജില്ലാ കലക്ടർ ജാഫർ മാലിക് അറിയിച്ചു.

തുതിയൂരിലെ ആറ് ഏക്കർ സ്ഥലം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കും.

സ്കൂളിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് കാക്കനാട്, തൃക്കാക്കര , വാഴക്കുളം, കുന്നത്തുനാട് വില്ലേജുകളിൽ വിവിധ സ്ഥലങ്ങൾ നിർദേശിക്കപ്പെട്ടിരുന്നു.
കണ്ടെത്തിയ സ്ഥലങ്ങൾ കേന്ദ്രീയ വിദ്യാലയം ഉദ്യോഗസ്ഥരും വില്ലേജ് ഓഫീസർമാരും സംയുക്തമായി പരിശോധന നടത്തി കളക്ടർക്ക് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തുതിയൂർ സംബന്ധിച്ച തീരുമാനം

യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ സന്ധ്യാ ദേവി, കണയന്നൂർ തഹസീൽദാർ രഞ്‌ജിത്ത് ജോർജ്, കുന്നത്തുനാട് തഹസീൽദാർ വിനോദ് രാജ്, കേന്ദ്രീയ വിദ്യാലയ എറണാകുളം റീജിയണൽ ഓഫീസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. സെന്തിൽ കുമാർ, എറണാകുളം കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പാൾ ആർ സുരേന്ദ്രൻ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.