കോട്ടയം: ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് കോട്ടയം ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി
വായനാനുഭ വിവരണ മത്സരം സംഘടിപ്പിക്കുന്നു. മഹാത്മാ ഗാന്ധിയുടെ ആത്മകഥ വായിച്ചതിൽ നിന്നും മനസിലാക്കിയതും സ്വാധീനിച്ചിട്ടുള്ളതുമായ ആശയങ്ങൾ വിദ്യാർഥികൾ വിവരിക്കുന്ന മൂന്നു മിനിറ്റിൽ കവിയാത്ത വീഡിയോകളാണ് വായനാനുഭവ മത്സരത്തിന് പരിഗണിക്കുക.

വീഡിയോ iaprdktm@gmail.com എന്ന വിലാസത്തിലേക്കോ വീഡിയോ അടങ്ങുന്ന ഡിവിഡി ജില്ലാ ഇൻഫർമേഷൻ ഓഫീസർ, കളക്ടറേറ്റ് കോട്ടയം -686002 എന്ന വിലാസത്തിലേക്കോ ഒക്‌ടോബർ 20 നകം നൽകണം.

വിദ്യാർഥിയുടെ പേര്, വിലാസം, ഫോൺ നമ്പർ, പഠിക്കുന്ന സ്‌കൂൾ, ക്ലാസ് എന്നീ വിവരങ്ങളും ഇ-മെയിലിൽ ഉൾപ്പെടുത്തിയിരിക്കണം. ഡിവിഡിയാണ് അയയ്ക്കുന്നതെങ്കിൽ ഈ വിവരങ്ങൾ എഴുതിയ കടലാസും ഒപ്പമുണ്ടായിരിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 9496003220.