അനര്‍ഹരായവര്‍ കൈവശം വെച്ചിരുന്ന മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിച്ചതിനെ തുടര്‍ന്ന് കൊല്ലം താലൂക്കിലെ അര്‍ഹതപ്പെട്ട 6291 കുടുംബങ്ങള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് അനുവദിച്ചു. കാര്‍ഡുകളുടെ വിതരണം ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍വഹിച്ചു.
അര്‍ഹതയുള്ള ബാക്കി കുടുംബങ്ങള്‍ക്കുള്ള വിതരണം നവംബര്‍ ഒന്നിന് പൂര്‍ത്തിയാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവി അറിയിച്ചു. ചടങ്ങില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ബി.വില്‍ഫ്രഡ്, സീനിയര്‍ സൂപ്രണ്ട് ജി. എസ് ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
