കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ ഏഴ് കേസുകള്‍ക്ക് പിഴയീടാക്കി. കൊട്ടാരക്കര, കരീപ്ര, എഴുകോണ്‍, ഇട്ടിവ, കടയ്ക്കല്‍, കുളക്കട, നിലമേല്‍, പൂയപ്പള്ളി എന്നിവിടങ്ങളിലെ ഏഴ് സ്ഥാപനങ്ങള്‍ക്കാണ് പിഴയിട്ടത്. 56 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. കൊല്ലത്തെ പൂതക്കുളം, പരവൂര്‍, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ 28 കേസുകള്‍ക്ക് താക്കീത് നല്‍കി. കരുനാഗപ്പള്ളി താലൂക്കിലെ വിവിധ മേഖലകളില്‍ എട്ട് സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. പത്തനാപുരം താലൂക്കിലെ പിറവന്തൂര്‍, പുന്നല എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ അഞ്ച് കേസുകളില്‍ താക്കീത് നല്‍കി.
