എറണാകുളം : പട്ടിക ജാതി വികസന വകുപ്പ് സംഘടിപ്പിക്കുന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി വാസൻ ഐ കെയർ ആശുപത്രിയുമായി സഹകരിച്ചു സൗജന്യ നേത്ര പരിശോധന ക്യാമ്പ്സംഘടിപ്പിക്കും. സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സമാപന ദിവസമായ ഒക്ടോബർ 16 ന് അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ തിരു നാരായണപുരം കോളനിയിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിൽ മെഡിക്കൽ ക്യാമ്പുകൾ, ബോധവൽക്കരണ പരിപാടികൾ, ശുചീകരണ പ്രവർത്തനങ്ങൾ, കുട്ടികൾക്കുള്ള വിവിധ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും. ഒക്ടോബർ 2 മുതൽ 16 വരെയാണ് സാമൂഹിക ഐക്യദാർഢ്യ പക്ഷാചാരണം ആചരിക്കുന്നത്