ശക്തമായ മഴയില്‍ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് താനൂരില്‍ ഒരു കുടുംബത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു. താനൂര്‍ നടക്കാവിന് സമീപം പാലക്കുറ്റിയാഴിത്തോട് കരകവിഞ്ഞ് ഒഴുകി വീട്ടിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് താനൂര്‍ ശോഭ പറമ്പ് ഗവ.എല്‍.പി സ്‌കൂളിലെ ക്യാമ്പിലേക്കാണ് റവന്യം ഉദ്യോഗസ്ഥര്‍ മാറ്റി പാര്‍പ്പിച്ചത്. തിരൂര്‍ തഹസില്‍ദാര്‍ പി ഉണ്ണിയുടെ നിര്‍ദേശപ്രകാരം ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സി ശ്രീനിവാസന്റെയും വില്ലേജ് ഓഫീസര്‍ സാറ ആക്‌സിലി ഡിക്രൂസിന്റെയും നേത്യത്വത്തിലായിരുന്നു നടപടി. തിരൂര്‍ തഹസില്‍ദാര്‍ പി ഉണ്ണിയുടെ നേത്യത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ താലൂക്കിലെ നദീ തീര വില്ലേജുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ എവിടെയും ഗൗരവ്വകരമായ സാഹചര്യമില്ലെന്നും എന്നാല്‍ ബുധനാഴ്ച്ച (ഇന്ന്) ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും മറ്റ് റവന്യം ഉദ്യോഗസ്ഥര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തഹസില്‍ദാര്‍ പറഞ്ഞു. പ്രകൃതിക്ഷോഭ പ്രശ്‌നങ്ങളുണ്ടായാല്‍ അതത് വില്ലേജ് ഓഫീസുകളില്‍ വിവരം അറിയിക്കാം. താലൂക്ക് തല കണ്‍ട്രോള്‍ റൂമിലും വിവരം നല്‍കണം. ഫോണ്‍ : 0494 2422238
