മണ്ണാര്‍ക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ പൊറ്റശ്ശേരി ഹോളി ഫാമിലി കോണ്‍വെന്റ് യു.പി സ്‌കൂളില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധിക്യതര്‍ അറിയിച്ചു. ഇവിടേക്ക് ആകെ 19 പേരെ മാറ്റി പാര്‍പ്പിച്ചു. പാമ്പന്‍തോട് എസ്.ടി കോളനിയിലെ എട്ട് കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും എട്ട് കുട്ടികളുമാണ് ക്യാമ്പിലുള്ളത്. കൂടുതല്‍ പേരെ ക്യാമ്പില്‍ എത്തിക്കാനുള്ള ശ്രമം തുടരുന്നുണ്ട്.