ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി

പുല്‍പ്പള്ളി: അതിശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് പുല്‍പ്പള്ളി – കര്‍ണാടക തോണിക്കടത്ത് നിരോധിച്ചു. പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതും അപകട സാധ്യത കണക്കിലെടുത്തുമാണ് നിരോധനം. ജില്ലാ കളക്ടറുടെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ പെരിക്കല്ലൂര്‍, മരക്കടവ്, പമ്പ്ഹൗസ് ഭാഗത്തെ തോണിക്കടത്ത് നിര്‍ത്തിവയ്ക്കാന്‍ പുല്‍പ്പള്ളി പൊലിസ് നിര്‍ദേശം നല്‍കി. ഇതു പാലിച്ചില്ലെങ്കില്‍ ഐപിസി 282 വകുപ്പ് പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.