പടിഞ്ഞാറത്തറ: ബാണാസുരസാഗര്‍ ഡാമിലെ ജലനിരപ്പ് 772.50 മീറ്ററില്‍ നിന്ന് പരമാവധി സംഭരണശേഷിയായ 775.60 മീറ്ററിലെത്തിയാല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറക്കും. അതിനാല്‍ ഏതു സമയത്തും പടിഞ്ഞാറത്തറ സ്പില്‍വേ വഴി കരമാന്‍തോട്ടിലൂടെ പനമരം പുഴയിലേക്ക് വെള്ളമെത്തും. ഡാമിന്റെ താഴെ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.